Latest NewsKeralaNews

രാത്രി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ബൈക്ക് യാത്രക്കാര്‍ കസ്റ്റഡിയില്‍ 

പത്തനംതിട്ട: രാത്രി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം

പത്തനംതിട്ട നഗരത്തിൽ ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ അപമാനിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയവർ വഴി ചോദിക്കാനെന്ന വ്യാജേനെ പെൺകുട്ടിയുടെ അടുത്തെത്തി കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ ഈ ബൈക്കിന്റെ നമ്പർ കുറിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തിയവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പത്തനംതിട്ട പൊലീസ് നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button