Latest NewsKeralaNews

എന്റെ കേരളം പട്ടിണിയില്ലാത്ത നാടെന്ന് മലയാളികള്‍ക്ക് അഭിമാനത്തോടെ പറയാമെന്ന് സന്ദീപാനന്ദ ഗിരി

കേരളത്തിലെ ദാരിദ്ര്യം അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ തുടച്ചുനീക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന മൈക്രോപ്ലാന്‍ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം ഏപ്രില്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും .

Read Also: വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്: വിമർശനവുമായി ഇ പി ജയരാജൻ

സുരക്ഷിതമായ വാസസ്ഥലം, ഭക്ഷണം, അടിസ്ഥാന വരുമാനം, ആരോഗ്യം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അവകാശം അതിവേഗം പദ്ധതി അതിദാരിദ്ര്യരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുള്ളത്. ഇതുപ്രകാരം സംസ്ഥാനത്ത് 64,006 അതിദരിദ്രരെയാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയവരായ അതിദരിദ്രരെ കണ്ടെത്തി അവരെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള സഹായവും മറ്റും മൈക്രോപ്ലാനിലൂടെ നടപ്പാക്കുകയെന്നതാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന ഉപപദ്ധതിയുടെ പ്രധാനലക്ഷ്യം.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിയെ പ്രശംസിച്ച് സന്ദീപാനന്ദ ഗിരി രംഗത്ത് വന്നു. ‘ഓരോ മലയാളിക്കും സാഭിമാനം,സധൈര്യം,സാഹങ്കാരത്തോടു കൂടി പറയാം എന്റെ കേരളം പട്ടിണിയില്ലാത്ത നാടെന്ന്’ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ രേഖപ്പെടുത്തി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button