MalappuramNattuvarthaLatest NewsKeralaNews

തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും ക്വാർട്ടേഴിസിൽ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്

തമിഴ്നാട് സ്വദേശിയായ പവൻകുമാർ (30), ഇയാൾക്കൊപ്പം താമസിച്ചിരുന്ന സരള (19) എന്നിവരെയാണ് ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ചങ്ങരംകുളം: തമിഴ്നാട് സ്വദേശികളായ യുവാവിനേയും യുവതിയേയും ക്വാർട്ടേഴിസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ പവൻകുമാർ (30), ഇയാൾക്കൊപ്പം താമസിച്ചിരുന്ന സരള (19) എന്നിവരെയാണ് ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മലപ്പുറം കല്ലുർമ്മ തെരിയത്ത് ആണ് സംഭവം. എരഞ്ഞിപ്പുറത്ത് അബൂബക്കർ എന്നയാളുടെ ഉടമസ്ഥതയിലെ ക്വാർട്ടേഴിൽ രണ്ടാഴ്ച മുമ്പാണ് ഇവർ താമസം തുടങ്ങിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ ഉടമയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാല് ദിവസമെങ്കിലും പഴക്കം തോന്നിക്കുന്ന മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു.

Read Also : കരിപ്പൂര്‍ വിമാനത്താവളത്തിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസില്‍ കൂട്ടപിരിച്ചുവിടല്‍

സംഭവത്തിൽ, ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജെ.സി.ബി ഓപ്പറേറ്ററാണ് പവൻകുമാർ. 10-ാം തീയതി പവൻകുമാറും ഭാര്യ ഉഷയും തെരിയത്ത് എത്തി ക്വാർട്ടേഴ്സ് എടുത്തു. ദിവസങ്ങൾക്കുശേഷം തൃശ്ശൂരിൽ തന്‍റെ പിതാവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ഭാര്യയെ കൊണ്ടുപോയി. എറണാകുളത്ത് ജോലിയുണ്ടെന്നും തമിഴ്നാട്ടിലേക്ക് പോവുകയാണെന്നും ഭാര്യയോട് പറഞ്ഞ് അവിടുന്ന് പോന്നു. തുടർന്ന് ഭാര്യയുടെ അയൽവാസിയും കാമുകിയുമായ സരളയുമായി തെരിയത്തെ വാടക ക്വാർട്ടേഴ്സിലെത്തി ജീവനൊടുക്കുകയായിരുന്നെന്നാണ് നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button