എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം: അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്

മലപ്പുറം: മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ചു പൊലീസ്. സംഭവത്തിൽ കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ട് സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ ആണ്. എടവണ്ണ മുണ്ടേങ്ങര, തിരുവാലി സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. റിദാൻ മൂന്ന് ആഴ്ച്ച മുന്‍പാണ് മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയത്.

സ്വർണക്കടത്തു ബന്ധമുള്ള റിദാന്റെ സുഹൃത്തുക്കൾ കേന്ദ്രീകരിച്ചും റിദാൻ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതി ആയതിനാൽ ആണ് മയക്കുമരുന്ന് മാഫിയ സംഘങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. സ്വർണ കടത്തുമായി റിദാന് ബന്ധം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു.

സംശയം ഉള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പൊലീസ് കസ്റ്റഡിയിൽ തുടരുന്ന തിരുവാലി സ്വദേശി പരസ്പര വിരുദ്ധമായ മറുപടി നൽകുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.

Share
Leave a Comment