KeralaLatest NewsNews

ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിനെ പരിഹസിച്ച് എം.വി ഗോവിന്ദന്‍

മോദിയോട് ചോദ്യം ചോദിക്കുന്നയാള്‍ കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെടും ഡിവൈഎഫ്‌ഐയുടെ കാമ്പയിനെ രാജ്യവിരുദ്ധമാക്കുന്നു: പ്രധാനമന്ത്രിയുടെ വരവില്‍ അസ്വസ്ഥനായി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് മുന്‍കൂട്ടി തീരുമാനിച്ച ചോദ്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുന്നതെന്നും ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രധാനമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിനെ രാജ്യ വിരുദ്ധമാക്കുകയാണ് ബിജെപി. ചോദ്യം ചോദിക്കുന്നയാല്‍ കല്‍ത്തുറുങ്കില്‍ അടക്കപ്പെടുമെന്നും ഗോവിന്ദന്‍ ആരോപിച്ചു.

Read Also: പ്രധാനമന്ത്രിയുടെ ശക്തി ജനങ്ങൾ നൽകുന്ന സുരക്ഷ: വി മുരളീധരൻ

ചോദ്യം ചോദിക്കുന്നതിനെയാണ് ഡിവൈഎഫ്‌ഐ സമരായുധമാക്കുന്നത്. റെഡിമെയിഡ് ചോദ്യമാണ് പ്രധാനമന്ത്രിക്ക് മുന്നില്‍ വരുന്നതെന്നും ഏത് പൊന്നാട കൊടുത്താലും ചാണകക്കുഴിയില്‍ ആരും വീഴില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിനേയും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയില്‍ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ ജനസംഖ്യാ വര്‍ദ്ധനവിലേക്ക് നീങ്ങുമ്പോള്‍ ഇവിടെ ഗുണനിലവാരമുള്ള സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. ഇത്രയധികം ജനങ്ങളുള്ള ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങളും യുവാക്കള്‍ക്ക് തൊഴിലും വേണം. തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് 10%മായി ഉയര്‍ന്നുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button