Latest NewsNewsIndia

യുവം 2023: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് അരലക്ഷത്തിലധികം യുവാക്കള്‍

ആലപ്പുഴ: യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയില്‍ റണ്‍ 4 യുവം മിനി മരത്തോണ്‍ സംഘടിപ്പിച്ചു. വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫയിംഗ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാരത്തോണ്‍. കേന്ദ്ര സര്‍ക്കാരിന്റ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമായ ഭാരത് വിസിയുടെ നിര്‍മ്മാതാക്കളായ ടെക്‌ജെന്‍ഷ്യ സോഫ്റ്റ്വെയര്‍ ടെക്‌നോളജീസ് സിഇഒ ജോയി സെബാസ്റ്റ്യന്‍ പതാക കൈമാറി മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു. വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫയിംഗ് കേരളയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ എസ് ഹരിഗോവിന്ദിനാണ് പതാക ഏറ്റുവാങ്ങിയത്. ക്വിറ്റ് ഇന്ത്യ സ്മാരകത്തിലായിരുന്നു മാരത്തോണിന്റെ സമാപനം. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ബിജെപി ജില്ല അദ്ധ്യക്ഷന്‍ എം.വി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

Read Also: മലപ്പുറത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്ത്: കൊലപാതകമെന്ന് സംശയം

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി എല്‍ അജേഷ്, സംസ്ഥാന സെക്രട്ടറി ശ്യാം കൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി കെ വാസുദേവന്‍ എന്നിവര്‍പങ്കെടുത്തു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്കായി അര ലക്ഷം പേരാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, പ്രതീക്ഷിച്ചതിലും വലിയ ആവേശമാണ് പരിപാടി നല്‍കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുക തന്നെ ചെയ്യും. കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന കള്ളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button