തൃശൂർ: മൈസൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തിൽ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരുവന്നൂര്‍ ചെറിയപാലം കാരയില്‍ വീട്ടില്‍ ഷാജു മകന്‍ ഷഹാസ് (23 ) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ ഊരകം ചെമ്പകശേരി സബീന (30) ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായിരുന്നു. മരിച്ച സബീനയുടെ സുഹൃത്തായിരുന്നു ഷഹാസ്.
Read Also : വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments