Latest NewsNewsIndia

മാവോയിസ്റ്റ് വേട്ട: തലയ്ക്ക് 14 ലക്ഷം രൂപ വിലയിട്ട വനിതാ നേതാവിനെ വധിച്ചു

ബലാഘട്ട്: മദ്ധ്യപ്രദേശിൽ മാവോയിസ്റ്റ് വേട്ട. രണ്ട് മാവോയിസ്റ്റ്് നേതാക്കളെ സൈന്യം വധിച്ചു. തലയ്ക്ക് 14 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള നേതാക്കളെയാണ് വധിച്ചത്. ഗാർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കണ്ഡ്ല വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. ഭോരം ദേവ് ഏരിയ കമ്മിറ്റിയംഗമായിരുന്ന സുനിത, ഖാട്ടിയ മോച്ച ഏരിയ കമ്മിറ്റിയംഗമായ സരിത എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്.

Read Also: ഏപ്രിൽ 26നു എന്‍റെ വിവാഹം, ദയവായി രക്ഷിക്കൂ: കാമുകന് 10 രൂപ നോട്ടില്‍ സന്ദേശവുമായി കാമുകി

ഇവരുടെ പക്കൽ നിന്നും റൈഫിൾസ്, ലൈവ് കാട്രിഡ്ജുകൾ, ആയുധങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. അതേസമയം, സംസ്ഥാന പോലീസിനെയും ജില്ലാ പോലീസ് സേനയേയും ഹൗക്ക് ഫോഴ്സിനെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

Read Also: 3 ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവം: വാങ്ങിയവർക്കും വിറ്റവർക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button