ഒരു പത്ത് രൂപാ നേട്ടില്‍ തന്നെ രക്ഷിക്കുവെന്ന് കാമുകിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹിന്ദിയിലായിരുന്നു കുറിപ്പ്. തന്‍റെ വിവാഹത്തില്‍ നിന്നും തന്നെ രക്ഷിക്കാനായി കാമുകനെഴുതിയ അപേക്ഷ ഒരു ട്വിറ്റർ ഉപഭോക്താവാണ് പങ്കുവച്ചത്.
‘വിശാലേ, എന്‍റെ വിവാഹം ഏപ്രിൽ 26-നാണ്. ദയവായി എന്നെ നിങ്ങളോടൊപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടെ കുസുമം,’ എന്നായിരുന്നു 10 രൂപ നോട്ടിലെ ഒഴിഞ്ഞ സ്ഥലത്തെ സന്ദേശം. ഈ നോട്ടിന്‍റെ ചിത്രം @vipul2777 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഷെയര്‍ ചെയ്യപ്പെട്ടത്.
read also: ചാറ്റ്ജിപിടിക്ക് ബദൽ സംവിധാനം അവതരിപ്പിക്കാൻ ഇലോൺ മസ്ക് രംഗത്ത്, ‘ട്രൂത്ത് ജിപിടി’ ഉടൻ എത്തിയേക്കും
നിമിഷ നേരം കൊണ്ട് കുറിപ്പ് വൈറലായി. കുറിപ്പ് പങ്കുവച്ച് കൊണ്ട് വിപുല്‍ ഇങ്ങനെ എഴുതി. ‘ട്വിറ്റർ നിങ്ങളുടെ ശക്തി കാണിക്കൂ… കുസുമിന്‍റെ ഈ സന്ദേശം ഏപ്രിൽ 26ന് മുമ്പ് വിശാലിൽ എത്തണം.. ദോ പ്യാർ കർനേ വാലേ കോ മിലൻ ഹേ.. നിങ്ങള്‍ക്ക് അറിയാവുന്ന എല്ലാ വിശാലുമാര്‍ക്കും ടാഗ് ചെയ്യുക’ ഏപ്രില്‍ 18 -ാണ് ചിത്രം ട്വീറ്റ് ചെയ്യപ്പെട്ടത്.
‘കുസുമേ, എനിക്ക് നിങ്ങളുടെ സന്ദേശം ലഭിച്ചു. നിന്നെ കൂട്ടിക്കൊണ്ടുപോകാൻ ഞാൻ വരും. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിങ്ങളുടേത്, വിശാൽ,’ എന്ന സന്ദേശമുള്ള മറ്റൊരു 10 രൂപ നോട്ട് മറുപടിയായി ഒരാൾ പോസ്റ്റിയിട്ടുണ്ട്.
Post Your Comments