Latest NewsKeralaNews

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഇനി പുതിയ സംവിധാനം! മെയ് ഒന്ന് മുതൽ വരുന്ന മാറ്റങ്ങൾ അറിയാം

ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റ് സർവീസുകൾക്കുളള ടിക്കറ്റുകൾ മാത്രമാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുക

ടിക്കറ്റ് ബുക്കിംഗിൽ അടക്കം അടിമുടി മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. റിപ്പോർട്ടുകൾ പ്രകാരം, ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് പ്രത്യേക പ്ലാറ്റ്ഫോമാണ് വികസിപ്പിച്ചെടുത്തത്. മെയ് ഒന്ന് മുതലാണ് പുതിയ ബുക്കിംഗ് സംവിധാനത്തിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. ഇതിനായുള്ള വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ സ്വിഫ്റ്റ് സർവീസുകൾക്കുളള ടിക്കറ്റുകൾ മാത്രമാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുക. ഘട്ടം ഘട്ടമായി കെഎസ്ആർടിസിയുടെ എല്ലാ സർവീസുകളിലും മാറ്റം വരുത്താനാണ് അധികൃതരുടെ നീക്കം. ഈ വർഷം ഓഗസ്റ്റ് 31- നുള്ളിൽ കെഎസ്ആർടിസിയുടെ എല്ലാ സർവീസുകളും പുതിയ ബുക്കിംഗ് പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതാണ്. ടിക്കറ്റ് ബുക്കിംഗിനായി www.onlineksrtcswift.com എന്ന വെബ്സൈറ്റും, ENTE KSRTC NEO OPRS (ANDROID) എന്ന മൊബൈൽ ആപ്ലിക്കേഷനുനാണ് മെയ് ഒന്ന് മുതൽ പ്രവർത്തനക്ഷമമാക്കുക.

Also Read: പ്രേതമുണ്ടോ ഇല്ലയോ എന്നത് ഒരു ഡൗട്ട് ആയിരുന്നു, എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ വിശ്വസിച്ചു; ഗൗരി കൃഷ്ണയുടെ അനുഭവം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button