തിരുവനന്തപുരം: എഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ സംസ്ഥാനത്തെ വിവിധ റോഡുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹതകളുമാണ് പൊതുജനങ്ങൾക്കിടയിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ഏപ്രിൽ 26നു എന്‍റെ വിവാഹം, ദയവായി രക്ഷിക്കൂ: കാമുകന് 10 രൂപ നോട്ടില്‍ സന്ദേശവുമായി കാമുകി
രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ കറൻസിയിൽ അതിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകൾ സംഘപരിവാർ സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എഐ ക്യാമറയെ സംബന്ധിച്ച് സർക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുഖജനാവിൽ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകൾ എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രകടിപ്പിച്ചതും ഏറെ ഗൗരവതരമാണ്. ദൃശ്യങ്ങൾ പകർത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകൾ ഈ ക്യാമറകൾക്ക് ഉണ്ടോയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സർക്കാരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ഭാര്യയ്ക്ക് പിന്നാലെ ഷാനും യാത്രയായി: നടി സ്മിനു സിജോയുടെ സഹോദരന്‍ അന്തരിച്ചു
Post Your Comments