തിരുവനന്തപുരം; വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. സൗജന്യമായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ് ടോപ് നല്‍കുമെന്നുള്ള പ്രചരണം വ്യാജമാണെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് കേരളത്തില്‍ , വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന പേരിലാണ് തട്ടിപ്പ്. സന്ദേശത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെതെന്ന് തോന്നിക്കുന്ന വ്യാജ സൈറ്റ് അഡ്രസും നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയില്‍ പ്രചരിച്ച സന്ദേശത്തില്‍ നിര്‍ദേശിച്ചത് ലാപ്ടോപ് ആവശ്യമുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാനായിരുന്നു. ലിങ്കില്‍ കയറുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ പേരും, വയസും ഫോണ്‍ നമ്പറും ആവശ്യപ്പെടും. പിന്നാലെ ഫോണില്‍ വരുന്ന ഒടിപി നല്‍കാനും ആവശ്യപ്പെടുന്നുണ്ട്.
Post Your Comments