മലപ്പുറം: എടവണ്ണയിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റ പാടുകളുള്ളത്. തലക്ക് പിന്നിൽ അടിയേറ്റുണ്ടായ പരിക്കും കണ്ടെത്തിയിട്ടുണ്ട്. റിദാൻ ബാസിൽ എന്ന എടവണ്ണ സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് ശനിയാഴ്ച്ച രാവിലെ കണ്ടെത്തിയത്.
Read Also: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ! നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്
എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എടവണ്ണ ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളും വസ്ത്രത്തിൽ രക്തപ്പാടുകളുമുണ്ടായിരുന്നു. അതിനാൽ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്.
കഴിഞ്ഞ ദിവസമാണ് യുവാവിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയിരുന്നു. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എടവണ്ണ, വണ്ടൂർ, നിലമ്പൂർ സ്റ്റേഷനുകളിലെ സിഐമാരും പോലീസുകാരും സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments