തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്നാണ് 15 കിലോ കഞ്ചാവ് പിടികൂടിയത്. ബോംബ് സ്ക്വാഡും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയവർ പോലീസിനെ കണ്ടതോടെ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഞ്ചാവ് ഉപേക്ഷിച്ചവരെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ലഹരി വസ്തുക്കളുമായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കിള്ളിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്ത് ലഹരി വിൽപ്പനയ്ക്ക് ശ്രമിച്ച സംഘത്തെ സിറ്റി ഷാഡോ പോലീസും, കരമന പോലീസും സംയുക്തമായി പിടികൂടിയിരുന്നു. യുവാക്കളിൽ നിന്ന് 27 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ ആണ് പിടികൂടിയത്. തുടർ പരിശോധനയിൽ പിടിയിലായ ഒരാളുടെ വീട്ടിൽ നിന്ന് 44 ഗ്രാം എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്.
Also Read: രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയിൽ നിന്നും ഇന്ന് പടിയിറങ്ങും, ഇനി സോണിയ ഗാന്ധിക്കൊപ്പം
Post Your Comments