ഇടുക്കി: മൂന്നാറില്‍ വീണ്ടും വന്യജീവി ആക്രമണത്തില്‍ പശു ചത്തു. പെരിയവര എസ്റ്റേറ്റില്‍ പുതുക്കാട് ഡിവിഷനില്‍ മേയാന്‍ വിട്ട പശുവാണ് ചത്തത്.
Read Also : അച്ഛനും അമ്മയും കുട്ടിയെ ബൈക്കിൽ കൊണ്ടുപോയാൽ പെറ്റി അടിക്കും: ഗതാഗത മന്ത്രി ആന്റണി രാജു
വ്യാഴാഴ്ച രാവിലെ മേയാന്‍ വിട്ടതായിരുന്നു പശുവിനെ. എന്നാൽ, പശു രാത്രിയായിട്ടും തിരിച്ചെത്തിയില്ല. പിന്നീട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.
പുതുക്കാട് ഡിവിഷനിലെ രാജന്റെ പശുവാണ് ചത്തത്. കടുവയാണ് ആക്രമിച്ചതെന്നാണ് സംശയം.
Post Your Comments