ഗ്വാളിയോർ: മൃഗശാലയിൽ വെള്ളക്കടുവ പ്രസവിച്ചു. മധ്യപ്രദേശിൽ മൃഗശാലയിലാണ് വെള്ളക്കടുവ പ്രസവിച്ചത്. മൂന്ന് കുഞ്ഞുങ്ങൾക്കാണ് പത്ത് വയസ് പ്രായമുള്ള വെള്ളക്കടുവ ജന്മം നൽകിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ മുൻസിപ്പൽ കോർപ്പറേഷന്റെ മൃഗശാലയായ ഗാന്ധി മൃഗശാലയിൽ വ്യാഴാഴ്ചയാണ് പ്രസവം നടത്തിയത്. ഇതോടെ മൃഗശാലയിലുള്ള കടുവകളുടെ എണ്ണം 10 ആയി. രാവിലെ 11.30ഓടെയായിരുന്നു പ്രസവം.
മൂന്ന് കുഞ്ഞുങ്ങളിൽ ഒന്ന് വെള്ളക്കടുവയും മറ്റ് രണ്ടെണ്ണം സാധാരണ കടുവ കുഞ്ഞുങ്ങളുമാണ്. 2013 ൽ ഈ മൃഗശാലയിൽ തന്നെ ജനിച്ച കടുവയാണ് മീര. ഇത് മീരയുടെ മൂന്നാമത്തെ പ്രസവമാണെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്. കേന്ദ്ര മൃഗശാല അധികൃതരുടെ നിർദ്ദേശമനുസരിച്ചുള്ള പ്രത്യേക പരിചരണമാണ് കടുവയ്ക്ക് നൽകുന്നത്.
Read Also: മൈക്രോസോഫ്റ്റിനെതിരെ ഭീഷണി സ്വരവുമായി ടെസ്ല സ്ഥാപകൻ, നിയമനടപടി സ്വീകരിക്കാൻ സാധ്യത
Post Your Comments