തിരുവനന്തപുരം: പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി റെഗുലര്‍ സര്‍വീസിന് ഒരുങ്ങിയിരിക്കുകയാണ് വന്ദേഭാരത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും. 26-ാം തീയതി മുതലുള്ള ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കും. വന്ദേഭാരതിന് 16 കോച്ചുകളുണ്ടാകും. 23 മുതലുള്ള ട്രെയിന്‍ സമയ നിരക്കും ടിക്കറ്റ് നിരക്കും ശനിയാഴ്ച പ്രഖ്യാപിച്ച് തുടങ്ങിയേക്കും.
Read Also: സർവ്വ ഔഷധിയുടെ സേവനം ഇനി കേരളത്തിലും, പുതിയ സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു
അതേസമയം, 24ലെ പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനവും വന്ദേഭാരതിന്റെ ഉദ്ഘാടനവും പ്രമാണിച്ച് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തുന്നത്. 23-നും 24-നും കൊച്ചുവേളിയില്‍ മലബാര്‍ എക്സ്പ്രസും ചെന്നൈ മെയിലും സര്‍വീസ് അവസാനിപ്പിക്കുകയും 24, 25 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുകയും ചെയ്യും. ഈ ദിവസങ്ങളിലെ കൊച്ചുവേളി നാഗര്‍കോവില്‍ എക്സ്പ്രസ് 24-നും 25-നും നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും.
Post Your Comments