ആഴ്ചയുടെ അവസാന ദിനമായ ഇന്ന് സമ്മിശ്ര പ്രതികരണവുമായി ആഭ്യന്തര സൂചികകൾ. ആരംഭത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാവുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 22 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,655.06- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.40 പോയിന്റ് നഷ്ടത്തിൽ 17,624.05- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടിസി, ടിസിഎസ്, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, എച്ച്.സി.എൽ ടെക്, ഇൻഫോസിസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, വോഡഫോൺ- ഐഡിയ, സൊമാറ്റോ, ടാറ്റാ ടെലി, ഡൽഹിവെറി, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ടെക് മഹീന്ദ്ര, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടേഴ്സ്, അദാനി എന്റർപ്രൈസസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.
Post Your Comments