Latest NewsNewsIndia

അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം

ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി

ന്യൂഡല്‍ഹി: അഞ്ചു സൈനികര്‍ വീരമൃത്യു
വരിച്ച പൂഞ്ചിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനൊരുങ്ങി സൈന്യം. വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ സൈന്യം മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തുകയാണ്. പ്രദേശത്ത് ആകാശമാര്‍ഗമുള്ള നിരീക്ഷണവും ശക്തമാക്കി.

Read Also: സുഡാൻ സംഘർഷം: ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി  വിലയിരുത്തി. ഭീകരാക്രമണത്തിന് പിന്നാലെ അതീവജാഗ്രതയിലാണ് ജമ്മു കശ്മീര്‍. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരില്‍ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. പ്രധാനമന്ത്രി യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. എന്‍ഐഎ സംഘവും, ബോംബ് സ്‌ക്വാഡും സെപ്ഷ്യല്‍ ഓപ്പറേഷന്‍സ് ടീമും പ്രദേശത്ത് പരിശോധന നടത്തുകയാണ്. കേസ് എന്‍ഐഎ അന്വേഷിക്കും. ജെയ്‌ഷേ മുഹമ്മദ് അനൂകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button