നദിക്കടിയിലൂടെ യാത്രക്കാരുമായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ആദ്യത്തെ മെട്രോ ട്രെയിന്‍

 

കൊല്‍ക്കത്ത :  വെള്ളത്തിനടിയിലൂടെ യാത്രക്കാരുമായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ ആദ്യത്തെ മെട്രോ ട്രെയിന്‍. ഹൂഗ്ലി നദിക്കടിയിലൂടെയാണ് യാത്രക്കാരുമായി മെട്രോ ട്രെയിന്‍ സഞ്ചരിച്ചത്. ഇന്ത്യയിലെ വെള്ളത്തിനടിയിലൂടെയുള്ള ആദ്യ മെട്രോ ട്രെയിനാണിത്. 120 കോടി രൂപ ചെലവഴിച്ചാണ് മെട്രോ റെയിലിന്റെ പണി പൂര്‍ത്തികരിച്ചത്. കൊല്‍ക്കത്തയിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഹൗറ മൈതാനിയില്‍ നിന്ന് എസ്പ്ലനേഡിലേക്കും തിരിച്ചും വിജയകരമായി യാത്ര പൂര്‍ത്തിയാക്കി. ഹൗറ മൈതാന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച ട്രെയിന്‍ ഇടയിലുള്ള മൂന്ന് സ്റ്റേഷനുകള്‍ കടന്ന് ധര്‍മ്മതല എന്നറിയപ്പെടുന്ന എസ്പ്ലനേഡിലെത്തി.

Read Also: ലഹരി വേട്ട: കുപ്രസിദ്ധ ഗുണ്ട പിടിയിൽ

ഹൗറ റെയില്‍വേ സ്റ്റേഷനും (മെട്രോ സ്റ്റേഷന്‍) മഹാകരന്‍ മെട്രോ സ്റ്റേഷനും ഇടയിലൂടെ കടന്നുപോകുന്ന ട്രെയിനാണിത്. ഗംഗ നദിയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ഇരട്ട നഗരങ്ങളായ ഗംഗ നദിയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ഇരട്ട നഗരങ്ങളായ ഹൗറയേയും കൊല്‍ക്കത്തയേയും തമ്മില്‍ ഒന്നിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ മെട്രോ. ഗംഗാ നദിയ്ക്കടിയിലൂടെയാണ് ഈ പാത കടന്നുപോകുന്നത്.

ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തില്‍ നിന്ന് 30 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം ചതുരശ്രയടിയാണ് റെയില്‍വേ സ്റ്റേഷന്റെ വിസ്തീര്‍ണം. റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ വേണ്ട യാത്ര 40 മിനിറ്റായി കുറയ്ക്കാന്‍ വെള്ളത്തിനടിയിലൂടെയുള്ള മെട്രോ ട്രെയിനിലെ യാത്രയിലൂടെ ആകും.

 

 

Share
Leave a Comment