
ജയ്പൂര്‍: തൊഴിലുടമ ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് 49 കാരൻ തൂങ്ങിമരിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സഞ്ജയ് പാണ്ഡെ(49) ആണ് ആത്മഹത്യ ചെയ്തത്. താൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെടുകയും ശമ്പളം ആവശ്യപ്പെടുമ്പോൾ തൊഴിലുടമ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഓഡിയോ സന്ദേശം പുറത്തുവിട്ട ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
തൊഴിലുടമ ഷബീർ ഖാൻ തന്നെ ഉപദ്രവിക്കുന്നുവെന്ന് ഓഡിയോ ക്ലിപ്പിൽ സഞ്ജയ് ആരോപിക്കുന്നു. കോൺഗ്രസ് എംഎൽഎയുമായി അടുത്ത ബന്ധമുള്ള റഫീഖ് ഖാൻ എന്നൊരാളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. ഷബീർ ഖാൻ നടത്തുന്ന ഒരു ട്രാൻസ്പോർട്ട് കമ്പനിയിലെ ജീവനക്കാരനാണ് പാണ്ഡെ.
കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ ഷബീർ ഖാനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തതായി അസിസ്റ്റന്റ് കമ്മീഷണർ ബസ്സി, മേഘ് ചന്ദ് മിന പറഞ്ഞു. അതേസമയം സംഭവത്തിൽ കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി.
Post Your Comments