മൈക്രോസോഫ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി ടെസ്‌ല സ്ഥാപകനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്ക്. ട്വിറ്ററിന്റെ ഡാറ്റ മൈക്രോസോഫ്റ്റ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് മസ്ക് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടി പോലുള്ള ലാർജ് ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഓപ്പൺ എഐ ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് മസ്കിന്റെ വാദം.
ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോപണം ഉയർന്ന സാഹചര്യത്തിൽ, മൈക്രോസോഫ്റ്റ് സോഷ്യൽ മീഡിയ മാനേജ്മെന്റ് ടൂൾ വഴി ട്വിറ്റർ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, ട്വിറ്ററിന്റെ പരസ്യ വിതരണ സംവിധാനത്തിൽ നിന്നും ഇതിനോടകം തന്നെ മൈക്രോസോഫ്റ്റിനെ മസ്ക് ഒഴിവാക്കിയിട്ടുണ്ട്. ഡെവലപ്പന്മാർക്ക് സൗജന്യമായി നൽകിയിരുന്ന ട്വിറ്ററിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫെയ്സിന് മസ്ക് ഫീസ് ഈടാക്കി തുടങ്ങിയതോടെയാണ് മൈക്രോസോഫ്റ്റിനെ പരസ്യ സംവിധാനത്തിൽ നിന്നും മാറ്റിനിർത്തിയത്.
Also Read: വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി, ചുവപ്പ് കോടി കാണിക്കുമെന്നും താക്കീത്
Post Your Comments