കൊച്ചി: സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ കേസിലെ ഒന്നാം പ്രതി എം. ശിവശങ്കറാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കറിനെയും സ്വപ്നയെയും കൂടാതെ സന്ദീപ് , സരിത്ത് ഉള്‍പ്പെടെ 11 പ്രതികള്‍ക്കെതിരെ ഇപ്പോള്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Read Also: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് പൊതുമാപ്പ്
ഇ.ഡി എം. ശിവശങ്കറെയും, സന്തോഷ് ഈപ്പനേയും മാത്രമാണ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവരെ എല്ലാം അറസ്റ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്നയടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം. പ്രത്യേക കോടതി കുറ്റപത്രത്തിന്റെ പരിശോധനകള്‍ക്ക് ശേഷം സ്വപ്ന അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും.
Post Your Comments