സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. കൂടാതെ, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. അതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ രാത്രി 11 മണി വരെ 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളാണ് കേരള തീരത്ത് ആഞ്ഞടിക്കുക. അതിനാൽ, മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പുലർത്തേണ്ടതാണ്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയാണ് ഇടിമിന്നലിന് സാധ്യത. ഈ സമയങ്ങളിൽ ഉണ്ടാകുന്ന ഇടിമിന്നൽ വളരെ അപകടകാരിയാണ്. അതിനാൽ, ഇടിമിന്നലുള്ള സമയത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
Post Your Comments