KottayamLatest NewsKeralaNattuvarthaNews

വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ചു, വി​രോ​ധത്തിൽ ലൈ​ൻ​മാ​ന് നേരെ ആക്രമണം: മൂ​ന്നു​പേ​ർ പിടിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി കോ​വി​ൽ​ക​ട​വ് പാ​റ​ക്ക​ൽ ഷെ​ഹീ​ർ ല​ത്തീ​ഫ് (39), പാ​റ​ക്ക​ട​വ് പു​തു​പ​റ​മ്പി​ൽ ന​ജീ​ബ് ഷി​ബി​ലി (27), മ​ണ്ണാ​റ​ക്ക​യം അ​ഞ്ച​ലി​പ്പ തൈ​പ്പ​റ​മ്പി​ൽ അ​ബ്ദു ഷാ​ജി (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞി​ര​പ്പ​ള്ളി: ലൈ​ൻ​മാ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു യു​വാ​ക്ക​ൾ അറസ്റ്റിൽ. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​വി​ൽ​ക​ട​വ് പാ​റ​ക്ക​ൽ ഷെ​ഹീ​ർ ല​ത്തീ​ഫ് (39), പാ​റ​ക്ക​ട​വ് പു​തു​പ​റ​മ്പി​ൽ ന​ജീ​ബ് ഷി​ബി​ലി (27), മ​ണ്ണാ​റ​ക്ക​യം അ​ഞ്ച​ലി​പ്പ തൈ​പ്പ​റ​മ്പി​ൽ അ​ബ്ദു ഷാ​ജി (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി വൈ​ദ്യു​തി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ ലൈ​ൻ​മാ​നെയാണ് ആക്രമിച്ചത്.

ഇ​വ​ർ മൂ​വ​രം ചേ​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി വൈ​ദ്യു​തി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ ലൈ​ൻ​മാ​നാ​യ സു​ബൈ​ർ​മോ​നെ​യാ​ണ് ബൊ​ലേ​റോ വാ​ഹ​ന​ത്തി​ലെ​ത്തി പാ​റ​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വ​സ്ത്രം വ​ലി​ച്ചു​കീ​റി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​ത്. കൂ​ടാ​തെ ഇ​യാ​ളു​ടെ കൈ​യി​ലി​രു​ന്ന ഡി​സ്ക​ണ​ക്‌​ഷ​ൻ ലി​സ്റ്റ് വ​ലി​ച്ചു​കീ​റു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ബി​ർ​ള കോ​ള​നി ഭാ​ഗ​ത്ത് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ കു​ടി​ശി​ക വ​രു​ത്തി​യ വീ​ട്ടി​ലെ​ത്തി വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ലൈ​ൻ​മാ​നെ ആ​ക്ര​മി​ച്ച​ത്.

Read Also : സംസ്ഥാനത്ത് കലാ- കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള ഗ്രേസ് മാർക്ക് നിശ്ചയിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം

പ​രാ​തിയുടെ അടിസ്ഥാനത്തിൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം യു​വാ​ക്ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. യു​വാ​ക്ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണ​ത്തി​നു കൂ​ടാ​തെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ച​തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഷി​ന്‍റോ പി. ​കു​ര്യ​ൻ, എ​സ്ഐ രാ​ജേ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ പ്ര​കാ​ശ്, ബോ​ബി, വി​മ​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button