KeralaLatest NewsNews

സംസ്ഥാനത്ത് കലാ- കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കുള്ള ഗ്രേസ് മാർക്ക് നിശ്ചയിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം

വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 30 മാർക്ക് വരെയാണ് ഗ്രേസ് മാർക്കായി നൽകുക

അക്കാദമിക് മികവിന് പുറമേ, കലാ- കായിക രംഗത്ത് ശോഭിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ഗ്രേസ് മാർക്കുകൾ നിശ്ചയിച്ചു. റിപ്പോർട്ടുകൾ പ്രകാരം, വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി 30 മാർക്ക് വരെയാണ് ഗ്രേസ് മാർക്കായി നൽകുക. എസ്എസ്എൽസി, പ്ലസ് ടു മേഖലയിൽ അക്കാദമിക് മികവ് പുലർത്തുന്നവരെക്കാൾ ഉയർന്ന മാർക്ക്, ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെന്നും, ഇത് പ്ലസ് വൺ പ്രവേശനത്തിൽ കൂടുതൽ ഇൻഡക്സ് ലഭിക്കാൻ കാരണമാകുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നതോടെയാണ് ഗ്രേസ് മാർക്കിന് പരിധി നിശ്ചയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

സ്കൂൾ കലോത്സവം, ശാസ്ത്രമേള, ഐടി മേള, സി.വി രാമൻ ഉപന്യാസ മത്സരം, ടാലന്റ് സെർച്ച് പരീക്ഷ, സ്പെഷ്യൽ സ്കൂൾ കലോത്സവം തുടങ്ങിയവയിൽ സംസ്ഥാനതല മത്സരങ്ങളിൽ ലഭിക്കുന്നവർക്ക് 20 മാർക്കാണ് ലഭിക്കുക. ബി ഗ്രേഡ്കാർക്ക് 15 മാർക്കും, സി ഗ്രേഡ്കാർക്ക് 10 മാർക്കും ലഭിക്കും. അന്തർദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 30 മാർക്കും, ദേശീയ തലത്തിൽ മെഡൽ നേടുന്നവർക്ക് 25 മാർക്കും, സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന കായിക താരങ്ങൾക്ക് 20 മാർക്കും ലഭിക്കുന്നതാണ്. രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും നേടുന്നവർക്ക് യഥാക്രമം 17 മാർക്ക്, 14 മാർക്ക് എന്നിങ്ങനെയാണ് ലഭിക്കുക.

Also Read: വീ​ട്ടി​ൽ ​നി​ന്നു മാ​റി​ത്താ​മ​സി​ക്കാ​ത്ത​തി​ൽ വിരോധം:പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ

ജൂനിയർ റെഡ് ക്രോസിന് 10 മാർക്കും, രാജ്യപുരസ്കാർ നേടുന്നവർക്ക് 20 മാർക്കും, രാഷ്ട്രപതിയുടെ അവാർഡ് നേടുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന് 18 മാർക്കും, സ്റ്റുഡൻസ് പോലീസ് കേഡറ്റിന് 20 മാർക്കും, എൻസിസി കോർപ്പൽ റാങ്കിന് മുകളിലുള്ളവർ, എൻസിസി സൈനിക ക്യാമ്പിൽ പങ്കെടുത്തവർ, എൻസിസി റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്തവർ എന്നിവർക്ക് 25 മാർക്കും ലഭിക്കുന്നതാണ്. എൻഎസ്എസ് ദേശീയ ക്യാമ്പിൽ പങ്കെടുത്തവർക്ക് 25 മാർക്കും, എൻഎസ്എസ് വളണ്ടിയേഴ്സിന് 20 മാർക്കും ലഭിക്കും. മറ്റ് ഗ്രേസ് മാർക്ക് ഇനങ്ങളുടെ പട്ടികയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button