ThiruvananthapuramLatest NewsKeralaNattuvarthaNews

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ടി​ച്ച് വ​യോ​ധി​കയ്ക്ക് ദാരുണാന്ത്യം

ഊ​രൂ​ട്ട​മ്പ​ലം നീ​റ​മ​ൺ​കു​ഴി വ​സ​ന്ത​ത്തി​ൽ പ​രേ​ത​നാ​യ ക്യ​ഷ്ണ​ന്‍റെ ഭാ​ര്യ വ​സ​ന്ത(70) ആ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. ഊ​രൂ​ട്ട​മ്പ​ലം നീ​റ​മ​ൺ​കു​ഴി വ​സ​ന്ത​ത്തി​ൽ പ​രേ​ത​നാ​യ ക്യ​ഷ്ണ​ന്‍റെ ഭാ​ര്യ വ​സ​ന്ത(70) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് ഏഴുലക്ഷത്തിലധികം പേർക്ക് അർബുദബാധയ്ക്കു സാധ്യതയുള്ളതായി മന്ത്രി വീണാ ജോർജ്

ബാ​ല​രാ​മ​പു​രം – കാ​ട്ട​ക്ക​ട റോ​ഡി​ൽ നീ​റ​മ​ൺ​കു​ഴി​ക്ക് സ​മീ​പം വെ​ച്ച് ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​ന് ആണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​സ​ന്ത​യു​ടെ വീ​ടി​ന് എ​തി​ർ വ​ശ​ത്തു​ള്ള ക​ട​യി​ൽ നി​ന്ന് സാ​ധ​നം വാ​ങ്ങി റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​സ​ന്ത​യെ നാ​ട്ടു​കാ​രും, ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ചു, വി​രോ​ധത്തിൽ ലൈ​ൻ​മാ​ന് നേരെ ആക്രമണം: മൂ​ന്നു​പേ​ർ പിടിയിൽ

സംഭവത്തിൽ, മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button