KeralaLatest NewsNews

വിവിധ തൊഴിൽ മേഖലയിൽ 30 വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തും: മൂന്ന് ഉപസമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലയിൽ 30 വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തും. വേതന പരിഷ്‌കരണം സംബന്ധിച്ച് പഠനം നടത്തി ശുപാർശ സമർപ്പിക്കാൻ മുൻമന്ത്രി എ കെ ബാലൻ ചെയർമാനായ മൂന്ന് ഉപസമിതിയെ സർക്കാർ നിയോഗിച്ചു. മൂന്നു ഭാഗമായി തിരിച്ചാണ് വേതന പരിഷ്‌കരണം പഠിക്കുക. ആറുമാസത്തിനുള്ളിൽ സമിതികൾ റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം നൽകുന്നത് കേരളത്തിലാണ്. കാലോചിതമായി ഇനിയും ഉയർത്തുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.

Read Also: റോബർട്ട് വാദ്രയുടെ സ്ഥാപനം ഭൂമി കൈമാറിയതിൽ ചട്ട ലംഘനമില്ലെന്ന് സർക്കാർ: പ്രതീക്ഷയുടെ കിരണമെന്ന് വാദ്ര

സ്വർണം, വെള്ളി ആഭരണനിർമാണം, കടകളും വാണിജ്യ സ്ഥാപനങ്ങളും, വിമാനത്താവളം, ഡിടിപി സെന്റർ, പ്രിന്റിങ് പ്രസ്, കാറ്ററിങ് സർവീസ്, സ്‌ക്രീൻ പ്രിന്റിങ്, മരം കയറ്റം, കൊറിയർ സർവീസ്, ഇന്റർനെറ്റ് കഫേ, ടെലിഫോൺ ബൂത്ത്, ഹൗസ് ബോട്ട് സർവീസ്, ചെമ്മീൻ പീലിങ്, മീൻ സംസ്‌കരിച്ച് ടിന്നിലാക്കൽ, കടൽ ഭക്ഷ്യവിഭവങ്ങൾ ശീതീകരിച്ച് കയറ്റുമതി ചെയ്യൽ, കടലാസ് നിർമാണവ്യവസായം, ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും തുടങ്ങിയ മേഖലകളിലെ വേതന വർധനവാണ് ആദ്യ സമിതിയുടെ പരിഗണനാ വിഷയങ്ങൾ. ആനത്തലവട്ടം ആനന്ദൻ, കെ പി രാജേന്ദ്രൻ, പി ആർ മുരളീധരൻ, വി ജെ ജോസഫ്, തോമസ് ജോസഫ്, ടി ആർ രഘുനാഥൻ എന്നിവരാണ് സമിതിയിലെ തൊഴിലാളി പ്രതിനിധികൾ.

രണ്ടാം ഉപസമിതി ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫീസ്, വസ്ത്രനിർമാണം, ചെറുകിട തോട്ടം വ്യവസായം, കൊപ്രയ്ക്കായി തേങ്ങ ഉണക്കൽ, ആയുർവേദ, അലോപ്പതി മരുന്നുനിർമാണം, ബീഡിയും സിഗാറും, ചെറുകിട വാഹനങ്ങൾ, കുരുമുളകും കാപ്പിപ്പൊടിയും ഉൾപ്പെടെ മലയോര ഉൽപ്പന്നവ്യവസായം തുടങ്ങിയ മേഖലകൾ പരിഗണിക്കും. എം ഹംസ, കെ കെ ഇബ്രാഹീംകുട്ടി, ജെ ഉദയഭാനു, എം റഹ്മത്തുള്ള, സി ഉണ്ണികൃഷ്ണൻ, ഉണ്ണിത്താൻ എന്നിവർ തൊഴിലാളികളെ പ്രതിനിധാനം ചെയ്യും.

റബർ ഷീറ്റ് വ്യവസായം, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹനം, ചൂരൽ, മുള വ്യവസായം, കാർഷിക, കാർഷികാനുബന്ധ രംഗം, ചെരുപ്പ് നിർമാണം, സെക്യൂരിറ്റി സർവീസ്, ഗാർഹിക തൊഴിൽ, ഐസ് ഫാക്ടറി മേഖലകൾ മൂന്നാം ഉപസമിതി പരിഗണിക്കും. സി എസ് സുജാത, സുധാകരൻ കുന്നത്തുള്ളി, അഡ്വ. വി മോഹൻദാസ്, എം കെ കണ്ണൻ, ജോസ് പുത്തേറ്റ് എന്നിവരാണ് തൊഴിലാളി പ്രതിനിധികൾ.

Read Also: നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്തു, ഗർഭം അലസിപ്പോയതെന്ന് പ്രാഥമിക നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button