KeralaLatest NewsNews

ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും, ഔദ്യോഗിക തീയതികൾ അറിയാം

ഈ വർഷം 4,19,362 റെഗുലർ വിദ്യാർത്ഥികളും, 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്

ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ മെയ് മാസം പ്രസിദ്ധീകരിക്കും. എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20- നും പ്ലസ് ടു പരീക്ഷാഫലം മെയ് 25- നുമാണ് പ്രസിദ്ധീകരിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കുവെച്ചിട്ടുണ്ട്. മാർച്ചിലാണ് ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പൂർത്തീകരിച്ചത്. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ വർഷം 4,19,362 റെഗുലർ വിദ്യാർത്ഥികളും, 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇവയിൽ 2,13,801 ആൺകുട്ടികളും, 2,05,561 പെൺകുട്ടികളുമാണ് ഉള്ളത്. ഗൾഫ് മേഖലയിൽ നിന്നും, ലക്ഷദ്വീപിൽ നിന്നും വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്. 4,42,067 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.

Also Read: യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ല: വിശദീകരണവുമായി കേരള പോലീസ്

പുതിയ അദ്ധ്യായന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികളാണ് കുട്ടികൾക്കായി ഒരുക്കാൻ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗം ചേരും. മെയ് 20-ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തവണ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button