KeralaLatest NewsNews

ജീവിതത്തിൽ കൂടെ നടന്ന പങ്കാളിക്കോ പെൺ മക്കൾക്കോ ഇല്ലാത്ത അവകാശം മറ്റുള്ളവർക്കായി വീതിച്ചു കൊടുക്കുന്ന ആചാരം: കുറിപ്പ്

ഞാൻ ജീവിക്കുന്നത് ക്രിസ്ത്യാനി മാത്രമായിട്ടല്ല... മനുഷ്യൻ ആയിട്ട് കൂടിയാണ്

സംസ്കാര ചടങ്ങുകളിൽ കാണിക്കുന്ന വിവേചനങ്ങളെക്കുറിച്ച് സിൻസി അനിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ‘എന്റെ മരണശേഷം മതപരമായ സംസ്‍കാരചടങ്ങുകൾ ആണ് നടത്തുന്നത് എങ്കിൽ എന്റെ ശവത്തിന് അരികെ എന്റെ അമ്മയോ മകളോ സഹോദരിയോ നില്കുന്നുണ്ടെങ്കിൽ എന്റെ മുഖത്തേക്ക് മുഖശീല ഇടുന്നത് അവരെ കൂടെ കൂട്ടിയായിരിക്കണം’ എന്ന് സിൻസി കുറിക്കുന്നു.

read also: ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥതാവകാശം; സുപ്രീംകോടതി കേസ് മൂന്നാഴ്‌ച്ച കഴിഞ്ഞ് പരിഗണിക്കും

കുറിപ്പ്

ഞാൻ മനുഷ്യനായി ജനിച്ചു.. അപ്പനും അമ്മയും ക്രിസ്ത്യാനി ആയിരുന്നത് കൊണ്ട് അവര് മാമോദിസ മുക്കി എന്നെയും ക്രിസ്ത്യാനി ആക്കി…
(Edited )

ഞാൻ ജീവിക്കുന്നത് ക്രിസ്ത്യാനി മാത്രമായിട്ടല്ല… മനുഷ്യൻ ആയിട്ട് കൂടിയാണ്…
മാമോദിസ മുങ്ങിയിട്ടുണ്ട്…. മതാചാര പ്രകാരമാണ് വിവാഹം കഴിച്ചത്…മക്കളെ മാമോദിസ മുക്കിയിട്ടുണ്ട്…(അവരുടെ അനുവാദം ഇല്ലാതെയാണ്.. വലുതാകുമ്പോൾ അവർക്കു മറ്റൊരു മതത്തിൽ വിശ്വസിക്കണം എന്ന് തോന്നിയാൽ അതിനു ഓപ്ഷൻ ഉണ്ടെന്നത് ആശ്വാസം )
കുർബാനയിൽ പങ്കെടുക്കാറുണ്ട്…

ഇനി നാളെ ഞാൻ മരണപെടുമ്പോൾ സംസ്‍കാര ചടങ്ങുകൾ അത്തരത്തിൽ ആയിരിക്കും നടക്കാൻ പോവുക…അതിലൊന്നും ഒരു എതിർപ്പുമില്ല… എന്നാൽ അങ്ങനെ വേണമെന്ന് നിര്ബന്ധവും ഇല്ല…
എതിർപ്പുള്ള കാര്യങ്ങളിൽ ഒന്ന് പറയാം…

ഞങ്ങളുടെ വേണ്ടപ്പെട്ടവർ മരണപെടുമ്പോൾ കല്ലറയിലേക്ക് ശവം എടുക്കുന്നതിനു മുൻപ് ശവത്തിന്റെ മുഖം മുഖശീല കൊണ്ട് മൂടുന്നൊരു ചടങ്ങ് ഉണ്ട്…

അത് ചെയ്യുന്നത് ആൺമക്കൾ മാത്രമാണ്. ആൺമക്കൾ ഇല്ലെങ്കിൽ പെണ്മക്കളെ കെട്ടിയ ചെക്കന്മാർ… അതും ഇല്ലെങ്കിൽ സഹോദരപുത്രന്മാർ… ഇനി അതും ഇല്ലെങ്കിൽ വകയിൽ ഏതെങ്കിലും ഒരാൾ…
ജീവിതത്തിൽ എന്നും കൂടെ നടന്ന പങ്കാളിക്കോ പെണ്ണായി ജനിച്ചു പോയ മക്കൾക്കോ ഇല്ലാത്ത അവകാശം മറ്റുള്ളവർക്കായി വീതിച്ചു കൊടുക്കുന്ന ആചാരം….

എനിക്ക് അന്നും ഇന്നും എന്നും പൊരുത്തപ്പെടാൻ പറ്റാത്ത ദുരചാരമാണത്..
ഇങ്ങനെ എല്ലാ മതത്തിലും സ്ത്രീകളെ മാറ്റി നിർത്തിയും വേർതിരിച്ചും ചടങ്ങുകൾ നടത്തപെടുന്നുണ്ട് …
നിഖില പറഞ്ഞ അനുഭവം എനിക്ക് ഉണ്ടായത് എറണാകുളത് നടന്ന ഒരു മുസ്ലിം കല്യാണത്തിലാണ്…
സ്ത്രീകൾക്ക് ഭക്ഷണം കഴിക്കാൻ മറ്റൊരു സ്ഥലം… മാറ്റൊരു പന്തൽ…ഭക്ഷണം കഴിക്കുന്ന വകയിലും ഇങ്ങനെയും വൃത്തികേടുകൾ നടക്കുന്നു എന്ന് അന്നാണ് മനസിലായത്…
മതം ജാതിയുടെ പേരിലും ജൻഡർ ന്റെ പേരിലും ഒക്കെ മനുഷ്യനെ വേർതിരിക്കുന്ന അത്രയും അശ്ലീലമായ കാഴ്ച മറ്റെന്താണ്?

ആർത്തവം ഉള്ള സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കരുതെന്ന് ഹിന്ദുക്കൾ പറയുന്ന അതെ മനസോടെ അല്ലെ മറ്റു മതങ്ങളും ഇത്തരം വേർതിരുവുകൾ നടത്തുന്നത്…
അതൊരു ബയോളജിക്കൽ പ്രോസസ്സ് മാത്രമാണ് എന്ന് സമ്മതിച്ചു തരാൻ കുല പുരുഷന്മാർക്ക്( കുല സ്ത്രീകൾക്കും )ഇപ്പോഴും സാധിക്കുന്നില്ല…
പശൂനെ വെട്ടാൻ പാടില്ലെന്ന് ആര് പറഞ്ഞു.. കേരളത്തിൽ അതൊന്നും നടക്കില്ല എന്ന ശക്തമായ പ്രസ്താവന നടത്തിയപ്പോൾ നിഖിലയെ കൈയടിച്ചവർ ഇന്ന് അവരുടെ മറ്റൊരു നിലപാട് പറഞ്ഞപ്പോൾ അവരെ ‘സംഘി ‘ആക്കി…
Nikhila Vimal ആരെയും പേടിക്കാതെ നിവർന്നു നിന്നു തന്റെ നിലപാട് വ്യക്തമാക്കുന്ന പെൺകുട്ടി എന്ന നിലയിൽ അഭിമാനത്തിന്റെ ഭാഷയിൽ നിന്നോട് ഞാൻ ഐക്യപെടുന്നു…
സ്നേഹം ❤
NB എന്റെ ആളുകളോടാണ്…എന്റെ മരണശേഷം മതപരമായ സംസ്‍കാരചടങ്ങുകൾ ആണ് നടത്തുന്നത് എങ്കിൽ എന്റെ ശവത്തിന് അരികെ എന്റെ അമ്മയോ മകളോ സഹോദരിയോ നില്കുന്നുണ്ടെങ്കിൽ എന്റെ മുഖത്തേക്ക് മുഖശീല ഇടുന്നത് അവരെ കൂടെ കൂട്ടിയായിരിക്കണം…എന്റെ അവസാന ആഗ്രഹം ഇപ്പോഴേ പറഞ്ഞേക്കാം…ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞേക്കരുത്.. മുഖപുസ്തകം സാക്ഷിയാണ് ?

shortlink

Related Articles

Post Your Comments

Related Articles


Back to top button