കോഴിക്കോട്: കോഴിക്കോട് ആദിവാസി സ്ത്രീയെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി. കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളത്തോട് കാക്കണഞ്ചേരി ആദിവാസി കോളനിയിൽ താമസിക്കുന്ന രാജഗോപാലന്റെ ഭാര്യ ലീലയെ (53) ആണ് കാണാതായത്.
Read Also : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി, കടന്നുപിടിച്ചു : യുവാവ് പിടിയിൽ
നാട്ടുകാർ കോളനിയോട് ചേർന്ന പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ലീലയെ കണ്ടെത്താനായിട്ടില്ല. ലീലയെ കണ്ടെത്താനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളത്തോട് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments