Latest NewsNewsLife StyleHealth & Fitness

പ്രസവവേദന കുറക്കാന്‍ ഈന്തപ്പഴം

ഫൈബറിന്റെ കലവറയാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, രാവിലെ ഈന്തപ്പഴം ചൂടുവെള്ളത്തിലിട്ട് കഴിക്കുന്നത് നല്ലതാണോ? ആരും സംശയിക്കണ്ട അത് ശരീരത്തിന് വളരെ നല്ലതാണ്. ധാരാളം ഫൈബര്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ വിധത്തിലും ആരോഗ്യത്തിന് ഫൈബര്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഈന്തപ്പഴം വെള്ളം കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബര്‍ ധാരാളം ലഭിക്കുന്നു. ഇത് കൊളസ്ട്രോള്‍ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഇത് മികച്ചതാണ്.

ക്യാന്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈന്തപ്പഴം സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ആന്റി ഓക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഈന്തപ്പഴം വെള്ളം ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു. ഇത് എന്നും രാവിലെ കഴിക്കുന്നത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു.

Read Also : യൂട്യൂബ് ചാനലുകള്‍ എന്ന മാലിന്യത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കാനായി യൂസഫലി എടുത്ത തീരുമാനത്തിന് ഒരായിരം നന്ദി

മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം വെള്ളം. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നായതു കൊണ്ട് തന്നെ ഇത് എല്ലാ വിധത്തിലും മലബന്ധം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ഈന്തപ്പഴം ജ്യൂസ് കഴിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഈന്തപ്പഴം സ്ത്രീകളില്‍ പ്രസവവേദന കുറക്കാന്‍ സഹായിക്കുന്നു. ഈന്തപ്പഴം ജ്യൂസ് ആണ് സ്ത്രീകള്‍ക്ക് നല്ലത്. ഇതിലുള്ള ഇരുമ്പിന്റെ അംശം ഗര്‍ഭകാലത്തുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. പ്രസവം എളുപ്പത്തിലാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഗര്‍ഭാവസ്ഥയില്‍ കഴിക്കാന്‍ മടി കാണിക്കേണ്ടാത്ത ഒന്നാണ് ഈന്തപ്പഴം.

shortlink

Related Articles

Post Your Comments

Related Articles


Back to top button