തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജവാര്‍ത്ത നല്‍കിയതില്‍ പ്രമുഖ ഓണ്‍ലൈന്‍ ചാനലിനെതിരെ നിയമനടപടി
സ്വീകരിച്ചതിന് പ്രതികരണവുമായി സന്ദീപാനന്ദ ഗിരി രംഗത്ത് വന്നു. ചാനലിന്റെ പേര് എടുത്ത് പറഞ്ഞാണ് തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത്.
‘യൂട്യൂബ് ചാനലുകള്‍ എന്ന മാലിന്യത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കാനായി യൂസഫലി എടുത്ത തീരുമാനത്തിന് ഒരായിരം നന്ദി’, ഇങ്ങനെയായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം.
തന്നെ അപകീര്‍ത്തിപ്പെടുത്തുകയും തന്റെ വിശ്വാസ്യതയെ വ്രണപ്പെടുത്തിയതിന് പത്തു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുട്യൂബ് ചാനലിന് എം എ യൂസഫ് അലി വക്കീല്‍ നോട്ടീസ് അയച്ചത്.
ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യൂസഫ് അലിയും, ഷുക്കൂര്‍ വക്കീലും പറയുന്നത് എന്ന ആമുഖത്തോടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ വ്യാജമായ കാര്യങ്ങളും, തന്റെ മത വിശ്വാസങ്ങള്‍ ഹനിക്കുന്ന കാര്യങ്ങളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് എം എ യൂസഫലിയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. സുപ്രീം കോടതിയിലെ അഭിഭാഷകനായ നിഖില്‍ റോത്തകി മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
Post Your Comments