KollamKeralaNattuvarthaLatest NewsNews

യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതി പിടിയിൽ

പു​ത​ക്കു​ളം പു​ത്ത​ൻ കു​ളം പ​റ​ണ്ട കു​ളം ഗ്രേ​സ് ഭ​വ​നി​ൽ, ചി​റ​ക്ക​ര കു​ള​ത്തു​ർ കോ​ണം സ​ജു ഭ​വ​നി​ൽ താ​മ​സ​ക്കാ​ര​നാ​യ സാ​ജ(48)നെ​യാ​ണ് പാ​രി​പ്പ​ള്ളി എ​സ്എ​ച്ച്ഒ ​അ​ൽ ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്

പാ​രി​പ്പ​ള്ളി: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പൊലീസ് പിടിയിൽ. പു​ത​ക്കു​ളം പു​ത്ത​ൻ കു​ളം പ​റ​ണ്ട കു​ളം ഗ്രേ​സ് ഭ​വ​നി​ൽ, ചി​റ​ക്ക​ര കു​ള​ത്തു​ർ കോ​ണം സ​ജു ഭ​വ​നി​ൽ താ​മ​സ​ക്കാ​ര​നാ​യ സാ​ജ(48)നെ​യാ​ണ് പാ​രി​പ്പ​ള്ളി എ​സ്എ​ച്ച്ഒ ​അ​ൽ ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​റ​ക്ക​ര കു​ള​ത്തൂ​ർ കോ​ണം ഭ​ജ​ന​മ​ഠം ച​രു​വി​ള വീ​ട്ടി​ൽ പ്ര​മോ​ദി(42)നാ​ണ് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​മോ​ദ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : വന്ദേഭാരത് പരീക്ഷണ ഓട്ടത്തിൽ അനർഹർ കയറിപ്പറ്റുന്നു, യുവതിയും കൈക്കുഞ്ഞും യാത്ര ചെയ്തതായി പരാതി: വിവാദം

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെയാണ് കേസിനാസ്പദമായ സംഭവം. പ്ര​മോ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സാ​ജ​ൻ പ്ര​മോ​ദി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ മ​റ്റാ​രും അ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. നി​ര​വ​ധി വെ​ട്ടു​ക​ൾ പ്ര​മോ​ദി​ന്‍റെ ശ​രീ​ര​ത്തി​ലേ​റ്റു. അ​യ​ൽവാ​സി​ക​ളും സ്ഥ​ല​ത്തെ​ത്തി​യ പൊലീ​സും ചേ​ർ​ന്നാ​ണ് ആ​ദ്യം പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തുടർന്ന്, ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

സാ​ജ​ന്‍റെ ഭാ​ര്യ ഇയാളെ ഉ​പേ​ക്ഷി​ച്ചു പോ​യിരുന്നു. ഇതിന് കാരണം പ്ര​മോ​ദാ​ണെ​ന്നാ​ണ് സാ​ജൻ പറയുന്നത്. തു​ട​ർ​ന്നുണ്ടായ വൈ​രാ​ഗ്യ​ത്തിൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ പ്ര​മോ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി വെ​ട്ടി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. നി​ല​ത്തു ​വീ​ണ പ്ര​മോ​ദി​നെ ദേഷ്യം തീ​രു​വോ​ളം വെ​ട്ടു​ക​യാ​യി​രു​ന്നു. പൊലീ​സ് പി​ടി​യി​ലാ​യ സാ​ജ​നെ പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button