IdukkiLatest NewsKeralaNattuvarthaNews

എ​സി വാ​ങ്ങി​യ​തി​ന്‍റെ പ​ണ​ത്തെ​ച്ചൊ​ല്ലി തർക്കം : യു​വാ​വി​ന്‍റെ ത​ല ബി​യ​ർ​കു​പ്പി​ക്ക് അ​ടി​ച്ചു പൊ​ട്ടി​ച്ചു

വ​ണ്ണ​പ്പു​റം വെ​ട്ടു​ക​ല്ലേ​ൽ ജോ​ബി​ൻ ജോ​ർ​ജി​നാ​ണ് ബി​യ​ർ​കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ​ത്

വ​ണ്ണ​പ്പു​റം: എ​സി വാ​ങ്ങി​യ​തി​ന്‍റെ പ​ണ​ത്തെ​ച്ചൊ​ല്ലി ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ബി​യ​ർ​കു​പ്പി​കൊ​ണ്ട് യു​വാ​വി​ന്‍റെ ത​ല അ​ടി​ച്ചു പൊ​ട്ടി​ച്ചതായി പരാതി. വ​ണ്ണ​പ്പു​റം വെ​ട്ടു​ക​ല്ലേ​ൽ ജോ​ബി​ൻ ജോ​ർ​ജി​നാ​ണ് ബി​യ​ർ​കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ​ത്.

Read Also : എന്താണ് ചെറിയ പെരുന്നാളിന്റെ പ്രത്യേകത? ആഘോഷം തുടങ്ങുന്നത് എപ്പോള്‍? അറിയാം വിശ്വാസങ്ങളും ഐതിഹ്യങ്ങളും

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. ജോ​ബി​ന്‍റെ സു​ഹൃ​ത്താ​യ ഇ​ല്ലി​ക്ക​ൽ ലൈ​ജു​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം എ​സി വാ​ങ്ങി​യ​തി​ന്‍റെ ബാ​ക്കി പ​ണ​മാ​യ 8,000 രൂ​പ​യെ​ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തി​യ​തെ​ന്നും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കാ​ളി​യാ​ർ എ​സ്എ​ച്ച്ഒ എ​ച്ച്.​എ​ൽ. ഹ​ണി പ​റ​ഞ്ഞു.

Read Also : ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില്‍ നിന്നും വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ട്: ഹൈക്കോടതി

ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ യുവാവിനെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button