Latest NewsKeralaNews

ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണം, സ്ഥലം സർക്കാർ തന്നെ കണ്ടെത്തണം: അരിക്കൊമ്പൻ വിഷയത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ ചെയ്ത കവറിൽ അറിയിക്കണം. സർക്കാർ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാൽ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, അരിക്കൊമ്പൻ വിഷയത്തിൽ വനം വകുപ്പിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. എങ്ങനെ പണി എടുക്കാതെ ഇരിക്കാൻ പറ്റും എന്നാണ് ഡിപ്പാർട്ട്മെൻ്റ് നോക്കുന്നത്. ആർക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button