കൊല്ലം: ഭര്‍ത്താവിനൊടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ആംബുലന്‍സ് ഇടിച്ചു മരിച്ചു. കിളികൊല്ലൂര്‍ രണ്ടാം കുറ്റി മുസലിയാര്‍ നഗര്‍ -15 വെളിയില്‍ വീട്ടില്‍ ഹാഷിഫിന്റെ ഭാര്യ ഷാനിഫ(46) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഹാഷിഫിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : സംസ്ഥാനത്ത് 15 വില്ലേജുകളിൽ ഡിജിറ്റൽ റിസർവേ വിജയകരം, മറ്റു വില്ലേജുകളിൽ ഉടൻ ആരംഭിക്കും
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ബൈപാസ് റോഡില്‍ പാലത്തറ ജംഗ്ഷന് വടക്കുവശത്തായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ അതുവഴി വന്ന ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപെട്ടു. ആംബുലന്‍സ് സ്കൂട്ടറിലിടിച്ചയുടന് റോഡിലേക്ക് തെറിച്ചുവീണ ഷാനിഫ തത്ക്ഷണം മരിക്കുകയായിരുന്നു.
പ്രമുഖ കശുവണ്ടി വ്യവസായിയായിരുന്ന പരേതനായ കല്ലിങ്ങല്‍ റഷീദിന്റെ മകളാണ് ഷാനിഫ. ഇരവിപുരം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കബറടക്കി. മക്കള്‍ : ഹംറാസ്, അയിഷ, ആമിയ.
Post Your Comments