തിരുവനന്തപുരം: സംസ്ഥാനത്ത് എത്തുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് സ്വീകരണം നല്‍കുന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തില്‍ സജീവ ചര്‍ച്ച. മദനിയെ സ്വീകരിച്ചാല്‍ ന്യൂനപക്ഷ പ്രീതി വര്‍ദ്ധിക്കുമെന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വന്നു. എന്നാല്‍ ഇത് തിരിച്ചടിയുണ്ടാകുമെന്ന് മറ്റൊരു വിഭാഗത്തിന് ആശങ്കയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
Read Also: അണികള്‍ക്കും നേതാക്കള്‍ക്കും സൈബര്‍ പോരാളികള്‍ക്കും സിപിഎമ്മിന്റെ മുന്നറിയിപ്പ്
മുന്‍പ് രണ്ട് തവണ കേരളത്തിലെത്തിയപ്പോഴും മദനിക്ക് സിപിഎം വന്‍ സ്വീകരണമാണ് നല്‍കിയത്. 2008 ല്‍ കൊയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ തെളിവില്ലെന്ന കാരണത്താല്‍ മദനിയെ വിട്ടയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയെ അടക്കം ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയത്. അന്ന് ജയിലില്‍ നിന്ന് ഇറങ്ങിയ മദനിക്ക് വന്‍ സ്വീകരണമാണ് സിപിഎം നേതൃത്വം ഒരുക്കിയത്. സിപിഎം പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലക്യഷ്ണനാണ് സ്വീകരണം പരിപാടി ഉദ്ഘാടനം ചെയ്തത്. ശംഖുമുഖം കടപ്പുറത്തായിരുന്നു പരിപാടി ഒരുക്കിയത്. വിദ്യാഭ്യാസമന്ത്രിയിരുന്നു എംഎ ബേബിയും സ്വീകരണത്തില്‍ പങ്കെടുത്തിരുന്നു.
പിന്നീട് 2017-ല്‍ ബെംഗളൂരു സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് ജ്യാമം ലഭിച്ച് പുറത്തിറങ്ങിയപ്പോഴും കേരള സന്ദര്‍ശനം സിപിഎം ഗംഭീരമായി ആഘോഷിച്ചിരുന്നു.
Post Your Comments