KeralaLatest NewsNews

‘ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു, ഗണപതി വെറും മിത്ത്’: എ എൻ ഷംസീർ

കൊച്ചി: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് സ്പീക്കർ എ എൻ ഷംസീർ. ഗണപതിയെല്ലാം വെറും മിത്തുകൾ ആണെന്നും, ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഷംസീർ പറഞ്ഞു. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കറുടെ വിവാദ പ്രസ്താവന. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ഷംസീർ പറഞ്ഞു.

‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയു​ഗത്തെ അം​ഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’- എ എൻ ഷംസീർ പറഞ്ഞു.

സ്പീക്കറുടെ ഹിന്ദു വിരുദ്ധ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ പദ്ധതിയിൽ വിശ്വാസങ്ങൾ തിരുകി കയറ്റാൻ ശ്രമിക്കുന്നതായും ഷംസീർ വേദിയിൽ ആരോപിച്ചു. നിഷ്പക്ഷമായി നിലപാടുകൾ സ്വീകരിക്കേണ്ട ആൾ, അത്തരം പദവിയിൽ ഇരിക്കുന്ന ഒരാൾ സ്വീകരിക്കേണ്ട നിലപാടല്ല ഷംസീറിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന വിമർശനം ശക്തമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button