ErnakulamLatest NewsKeralaNattuvarthaNews

വ​ഴി​ത്ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ചു : യുവാവ് അറസ്റ്റിൽ

കൂ​വ​പ്പ​ടി ക​ല്ല​മ്പ​ലം കി​ഴ​ക്കെ​പു​റ​ത്ത്കു​ടി ശ​ശി(38)​യെ​യാ​ണ് അറസ്റ്റ് ചെയ്തത്

പെ​രു​മ്പാ​വൂ​ർ: വ​ഴി​ത്ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ യുവാവ് പൊലീസ് പിടിയിൽ. കൂ​വ​പ്പ​ടി ക​ല്ല​മ്പ​ലം കി​ഴ​ക്കെ​പു​റ​ത്ത്കു​ടി ശ​ശി(38)​യെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട​നാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : എ​സി വാ​ങ്ങി​യ​തി​ന്‍റെ പ​ണ​ത്തെ​ച്ചൊ​ല്ലി തർക്കം : യു​വാ​വി​ന്‍റെ ത​ല ബി​യ​ർ​കു​പ്പി​ക്ക് അ​ടി​ച്ചു പൊ​ട്ടി​ച്ചു

ക​ഴി​ഞ്ഞ 12-നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തെ വ​ഴി ശ​ശി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മാ​ന്തി​യ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​യെ അ​സ​ഭ്യം പ​റ​യു​ക​യും വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ, വ​യോ​ധി​ക​യു​ടെ കൈ​യ്യുടെ അ​സ്ഥി പൊ​ട്ടു​ക​യും മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്തിട്ടുണ്ട്.

Read Also : സംസ്ഥാനത്ത് ക്വാറി സമരം ഒത്തുതീർപ്പായില്ല, സെക്രട്ടറിയേറ്റ് മാർച്ചിനൊരുങ്ങി ഉടമകൾ

ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ഇ​വ​രു​ടെ ബ​ന്ധു​വി​നും പ​രി​ക്കേ​റ്റിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button