കോഴിക്കോട്: ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിയെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. വിദ്യാര്‍ത്ഥിയുടെ മരണം ഭക്ഷ്യവിഷബാധയെ മൂലമെന്നാണ് സംശയം. കോഴിക്കോട് കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായി (12) ആണ് മരിച്ചത്. ചങ്ങരോത്ത് എയുപി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടി ഞായറാഴ്ച വൈകിട്ട് ഐസ്ക്രീം കഴിച്ചിരുന്നു. തുടര്‍ന്ന്, ഛര്‍ദി അനുഭവപ്പെട്ട കുട്ടിയെ ക്ലിനിക്കിലും പിന്നീട് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
Read Also : വന്ദേ ഭാരത്: ഷൊർണൂർ- എറണാകുളം റൂട്ടിൽ മൂന്നാം ട്രാക്ക് നിർമ്മാണത്തിന്റെ നടപടികൾ ആരംഭിച്ചു
കൊയിലാണ്ടി പോലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിള്‍ ഇവര്‍ ശേഖരിച്ചു.
തുടർന്ന്, ഐസ്ക്രീം വിറ്റ കട താല്‍ക്കാലികമായി അടച്ച് സീല്‍ ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമായി അറിയാൻ കഴിയൂ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments