
കിടങ്ങൂര്‍: ആക്രിസാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ മധുര, തിരുനെല്‍വേലി സ്വദേശികളായ രണ്ട് നാടോടിസ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് മധുര മുനിയാണ്ടിപുരം സ്വദേശിനി രാജേശ്വരി, തമിഴ്നാട് തേനി സ്വദേശിനി മുത്തുമാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : നസീമയുടെ സ്വകാര്യ ഭാഗത്തെ വേദന മാറ്റാൻ പോയ ഡോക്ടർ ലൈംഗിക ബന്ധത്തിലേർപ്പെട്ടു, ഒടുവിൽ ധനനഷ്ടവും മാനഹാനിയും
മുത്തോലി ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളിന്റെ ഹാളിലും മറ്റുമായി സൂക്ഷിച്ചിരുന്ന ആക്രിസാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. സ്കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.
Read Also : നിരവധി മോഷണക്കേസുകളിലെ പ്രതി : കുപ്രസിദ്ധ മോഷ്ടാവ് പട്ടാളം സുജേഷ് അറസ്റ്റിൽ
സ്കൂളില്‍ നിന്നു മോഷണം പോയ ആക്രിസാധനങ്ങള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Post Your Comments