PalakkadNattuvarthaLatest NewsKeralaNews

സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ : എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ചാ​വ​ക്കാ​ട് അ​ക​ലാ​ട് വ​ട്ട​നാ​ട്ടി​ൽ വീ​ട് അ​ന​സി​നെ​യാ​ണ് (24) അറസ്റ്റ് ചെയ്തത്

പ​ട്ടാ​മ്പി: സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. ചാ​വ​ക്കാ​ട് അ​ക​ലാ​ട് വ​ട്ട​നാ​ട്ടി​ൽ വീ​ട് അ​ന​സി​നെ​യാ​ണ് (24) അറസ്റ്റ് ചെയ്തത്.

Read Also : സത്യംപറയുന്ന മനുഷ്യനായി ജീവിക്കുമ്പോൾ കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും മറികടക്കുന്ന സ്വാതന്ത്യമാണ്- ഹരീഷ് പേരടി

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആണ് സംഭവം. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ടാ​മ്പി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാണ് ഇയാളെ പി​ടി​കൂടിയ​ത്. വി​പ​ണി​യി​ൽ അ​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് പൊ​ലീ​സ്‌ പ​റ​ഞ്ഞു. ബം​ഗ​ളു​രു​വി​ൽ നി​ന്നാ​ണ് ല​ഹ​രി​വ​സ്തു എ​ത്തി​ച്ച​തെ​ന്നും ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും പ്ര​തി ഉ​ൾ​പ്പെ​ട്ട ല​ഹ​രി വി​ൽ​പ​ന ശൃം​ഖ​ല​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പൊലീസ് അ​റി​യി​ച്ചു. 21.140 ഗ്രാം ​എം.​ഡി.​എം.​എ​ ആണ് പിടിച്ചെടുത്തത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ആ​ർ. മ​നോ​ജ് കു​മാ​ർ, ഷൊ​ർ​ണൂ​ർ ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സ്, പ​ട്ടാ​മ്പി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button