KeralaLatest NewsNews

ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകും: എം കെ സ്റ്റാലിന് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉറപ്പ് നൽകി. യോജിച്ച പോരാട്ടത്തിന് പിന്തുണ തേടി എം കെ സ്റ്റാലിൻ അയച്ച കത്തിന് മറുപടിയായിട്ടാണ് പോരാട്ടത്തിൽ തമിഴ്‌നാടിനൊപ്പം പങ്കുചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനം ചെയ്തത്.

Read Also: ‘സിനിമയിൽ അവസരം തരാം, പെൺവാണിഭത്തിന് തയ്യാറാകണം’: സെക്സ് റാക്കറ്റ് നടത്തിപ്പിൽ അറസ്റ്റിലായ നടി ആരതി ആരാണ്?

ഇന്ത്യൻ ജനാധിപത്യം എത്തി നിൽക്കുന്ന സന്നിഗ്ദമായ വഴിത്തിരിവിനെ ഓർമ്മിപ്പിച്ചാണ് എം കെ സ്റ്റാലിൻ പിണറായി വിജയന് കത്തയച്ചത്. തങ്ങൾ നേരിടുന്ന സമാനമായ ദുരോഗ്യം രാജ്യത്തെ പല സംസ്ഥാനങ്ങളും അഭിമുഖീകരിക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി പറയുന്നുണ്ട്. നിയമസഭ പാസാക്കുന്ന നിയമങ്ങളിൽ ഗവർണർമാർ ഒപ്പിടുന്നതിന് സമയക്രമം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ പോരാട്ടം ആരംഭിച്ചതായി എം കെ സ്റ്റാലിൻ അറിയിച്ചു.

ഈ ആവശ്യം മുൻനിർത്തി കഴിഞ്ഞ ഏപ്രിൽ 10ന് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിനും രാഷ്ട്രപതിക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമേയത്തിന്റെ പ്രസക്തി മുൻനിർത്തി സമാനമായ പ്രമേയം കേരള നിയമസഭയും പാസാക്കുമെന്ന പ്രത്യാശയും സ്റ്റാലിൻ പങ്ക് വെയ്ക്കുന്നുണ്ട്. ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വെയ്ക്കുന്ന ഗവർണർമാരുടെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരായ പോരാട്ടത്തിൽ കേരളം വിശ്വസ്തമായ സഖ്യകക്ഷിയായി കൂടെയുണ്ടാകുമെന്ന് പിണറായി വിജയൻ അയച്ച മറുപടി കത്തിൽ ഉറപ്പ് നൽകി. സമീപകാലത്ത് സമാനമായ ഗവർണറുടെ നടപടിക്ക് കേരളവും സാക്ഷിയാണ്. ഗവർണർ ആരാഞ്ഞ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി മന്ത്രിമാരും, ഉദ്യോഗസ്ഥരും നേരിട്ടെത്തി വിശദീകരിച്ച ശേഷവും ബില്ലുകൾ ഒപ്പിടാതെ ഗവർണർ പിടിച്ചു വെച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്ക് അനുരോധമായി പ്രവർത്തിക്കേണ്ട ഗവർണർമാരുടെ അവകാശ അധികാരങ്ങളെ ഭരണഘടന ക്യത്യമായ വിവക്ഷ നൽകുന്നുണ്ട്.

ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരുകളുടെ അവകാശങ്ങൾ ഹനിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും സ്റ്റാലിന്റെ ആവശ്യങ്ങൾ കേരളം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പിണറായി വിജയൻ മറുപടി നൽകി.

Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 52.6 കോടിയുടെ പദ്ധതി: ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button