Latest NewsNewsIndia

അതിർത്തിയിൽ സ്വർണ്ണക്കടത്ത്: ഒരാളെ പിടികൂടി ബിഎസ്എഫ്

കൊൽക്കത്ത: അതിർത്തിയിൽ സ്വർണ്ണക്കടത്ത്. പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്നാണ് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വർണ്ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. നോർത്ത് 24 പർഗാനാസ് സ്വദേശി ദേവാശിഷ് ദേവ്നാഥാണ് അറസ്റ്റിലായത്.

Read Also: തന്നെ വിമർശിക്കുന്നവരോട് സഹതാപം മാത്രം: മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

36-ലക്ഷം വിലമതിക്കുന്ന 581.27 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. അതിർത്തിയിൽ കള്ളക്കടത്തിന് സാധ്യതയുണ്ടെന്ന വിവരം സേനക്ക് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അധികൃതർ സ്വർണ്ണം പിടികൂടിയത്. തുടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

തനിക്ക് വന്ന സന്ദേശമനുസരിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നും പ്രതിഫലമായി 2000-രൂപ ലഭിക്കുമെന്നും ദേവ്നാഥ് ബിഎസ്എഫ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പിടിച്ചെടുത്ത സ്വർണം കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.

Read Also: കേന്ദ്ര സായുധ പോലീസ് സേന പരീക്ഷ ഇനി മലയാളത്തിലും എഴുതാം, ചരിത്രപരമായ തീരുമാനം എടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button