ബാലരാമപുരം: ബൈക്കപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടുക്കാട് മുല്ലോട്ടുകോണം കിഴക്കിൻകര വീട്ടിൽ വിജയൻ ലീല ദമ്പതികളുടെ മകൻ തോമസ് (39) ആണ് മരിച്ചത്.
Read Also : നസീമയുടെ സ്വകാര്യ ഭാഗത്തെ വേദന മാറ്റാൻ പോയ ഡോക്ടർ ലൈംഗിക ബന്ധത്തിലേർപ്പെട്ടു, ഒടുവിൽ ധനനഷ്ടവും മാനഹാനിയും
15-ന് രാത്രി 11-നായിരുന്നു അപകടം നടന്നത്. നെയ്യാറ്റിൻകര ഭാഗത്ത് നിന്നും പള്ളിച്ചൽ ഭാഗത്തേക്ക് വരവെ കൊടിനട ജംഗ്ഷന് സമീപം ബൈക്ക് ഡിവൈഡറിലിടിച്ചായിരുന്നു അപകടം നടന്നത്. തുടർന്ന്, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Read Also : ചിന്താ ജെറോം യുവജന കമ്മീക്ഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു: അടുത്തത് സിപിഎം നേതാവ്
സംഭവത്തിൽ, ബാലരാമപുരം പൊലീസ് കേസെടുത്തു. ഭാര്യ: ധന്യ. മക്കൾ: ജോയി, ജോബിൻ (നരുവാമൂട് എസ്.കെ. പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ). പ്രാർത്ഥന വെള്ളി രാവിലെ ഒമ്പതിന്.
Post Your Comments