Latest NewsNewsBusiness

ആഗോള വിപണിയിൽ സമ്മർദ്ദം തുടരുന്നു, നിറം മങ്ങി ഓഹരി വിപണി

നിഫ്റ്റി 151 പോയിന്റ് ഇടിഞ്ഞ് 17,676- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് ഓഹരി വിപണി നേരിയ തോതിൽ നിറം മങ്ങി. ആഗോള വിപണിയിലെ സാഹചര്യങ്ങളും, ഇൻഫോസിസിന്റെ ദുർബലമായ മാർച്ച് പാദ പ്രവർത്തന ഫലങ്ങളും പ്രതികൂലമായതോടെയാണ് വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 600 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,826- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 151 പോയിന്റ് ഇടിഞ്ഞ് 17,676- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പവർഗ്രിഡ് കോർപ്പറേഷൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അതേസമയം, എസ്ബിഐ, എൽ ആൻഡ് ടി, ടാറ്റ മോട്ടോഴ്സ്, എൻടിപിസി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

Also Read: മെത്രാപൊലീത്തയെ കയറൂരിവിട്ടിരിക്കുകയാണ്, മഹാദുരന്തമെന്ന് വീണയുടെ ഭര്‍ത്താവ്, മറുപടി അർഹിക്കുന്നില്ലെന്ന് ഭദ്രാസനാധിപന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button