
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജന്‍സി. മുസ്ലീം യുവാക്കളെ തീവ്ര ആശയങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു സ്‌കൂളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നത്. ഇതിനായി പൂനെയിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ട് നിലകള്‍ ഉപയോഗിച്ചിരുന്നു. ഇതരമതത്തിലെ നേതാക്കളെയും സംഘടനകളെയും ആക്രമിക്കുന്നതിനും കൊലപാതകം നടത്തുന്നതിനും വേണ്ട ഗൂഢാലോചനകളും ഇവിടെ നടന്നിരുന്നുവെന്നാണ് വിവരം.
Read Also: ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകി: ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച പിതാവ് അറസ്റ്റിൽ
ബ്ലൂ ബെല്‍ സ്‌കൂള്‍ ബില്‍ഡിംഗിന്റെ നാലും അഞ്ചും നിലകളാണ് എന്‍ഐഎ കണ്ടുകെട്ടിയത്. രാജ്യത്ത് 2047-ഓടെ ഇസ്ലാമിക ഭരണം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ മുസ്ലീം യുവാക്കളെ നിര്‍ദിഷ്ട കാര്യങ്ങള്‍ ഏല്‍പ്പിക്കുകയും ഇതിന് വേണ്ടി അവര്‍ക്ക് ആയുധങ്ങളും മറ്റും എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. എന്‍ഐഎയ്ക്ക് ലഭിച്ച ഈ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ യുഎപിഎ ആക്ട് പ്രകാരമാണ് സ്‌കൂള്‍ കെട്ടിടം കണ്ടുകെട്ടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 22-നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി ഇവിടെ പരിശോധന നടത്തുകയും സുപ്രധാനമായ പല രേഖകളും കണ്ടെത്തുകയും ചെയ്തത്.
Post Your Comments