കൊല്ലം: ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച് പിതാവ്. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയാണ് സ്വന്തം മകന്റെ മുഖത്തടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ചിതറ പോലീസാണ് പിതാവിന്റൈ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അടിയേറ്റ് വീണ വിദ്യാർത്ഥിയെ കടയക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ കണ്ണിന് സമീപം സാരമായി പരിക്കേൽക്കുകയും ചുണ്ട് പൊട്ടുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ മുത്തച്ഛനാണ് പിതാവിനെതിരെ പോലീസിൽ പരാതി നൽകിയത്.
പിതാവ് നിരന്തരം വിദ്യാർത്ഥിയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് മുത്തച്ഛൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. നിരന്തരമായുള്ള വഴക്ക് കാരണം ഇയാളുടെ ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
Read Also: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ: അന്വേഷണത്തിനൊടുവില്‍ സംഭവിച്ചത്
Post Your Comments