WayanadLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​ർ ചു​മ​രി​ൽ ഇ​ടി​ച്ച് അപകടം : വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു, മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

ഗൂ​ഡ​ല്ലൂ​ർ ഡി ​എ​സ്. പി ​ഓ​ഫീ​സി​ലെ ഹെ​ഡ്കോ​സ്റ്റ​ബി​ൾ മു​കു​ന്ദ​ന്‍റെ മ​ക​നും പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​യു​മാ​യ പ​വി​ഷാ​ണ് മ​രി​ച്ച​ത്

ഗൂ​ഡ​ല്ലൂ​ർ: സ്കൂ​ട്ട​ർ ചു​മ​രി​ൽ ഇ​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു. ഗൂ​ഡ​ല്ലൂ​ർ ഡി ​എ​സ്. പി ​ഓ​ഫീ​സി​ലെ ഹെ​ഡ്കോ​സ്റ്റ​ബി​ൾ മു​കു​ന്ദ​ന്‍റെ മ​ക​നും പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​യു​മാ​യ പ​വി​ഷാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഞ്ജ​യ് (17), ഖാ​ലീ​ദ്(17), സ​ന്തോ​ഷ് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ഗൂ​ഡ​ല്ലൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Read Also : പള്ളുരുത്തിയില്‍ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊന്നു

ശ​നി​യാ​ഴ്ച ന​ടു​ഗൂ​ഡ​ല്ലൂ​ർ‍ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. നാ​ലു​പേ​രാ​ണ് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. മേ​ലെ ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് ന​ടു​ഗൂ​ഡ​ല്ലൂ​ർ വ​ഴി വ​രു​മ്പോ​ൾ സ്വ​കാ​ര്യ​മി​ല്ലി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ചു​മ​രി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വെച്ച് ത​ന്നെ പ​വി​ഷ് മ​രിക്കുകയായിരുന്നു.

Read Also : ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി; കണ്ണൂരെത്താൻ എടുത്തത് 7 മണിക്കൂർ, എം വി ഗോവിന്ദന്റെ പേര് വിളിച്ചുപറഞ്ഞ് അപ്പം വിതരണം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button